ഹോങ്കോങ് ഓപ്പൺ: സിന്ധുവും സമീർ വർമയും ഫൈനലിൽ

- Advertisement -

ഹോങ്കോങ് ഓപ്പണിൽ ഇന്നലെ ഇന്ത്യക്ക് ചരിത്ര ദിനമായിരുന്നു. ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും സമീർ വർമയും ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരിസിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നു.

ലോക മൂന്നാം നമ്പർ താരം ചൈനയുടെ ജാൻ ഓ ജോർഗെൻസനേ 21-19, 24-22 എന്ന സ്കോറിന് തകർത്താണ് സമീർ ഫൈനലിൽ പ്രവേശിച്ചത്.മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുത്ത സമീർ ആദ്യം തന്നെ 7-1 സ്കോറിന് മുന്നിൽ എത്തിയിരുന്നു. തുടർന്ന് മൂന്നാം ഗെയിം പോയിന്റ് സ്വന്തമാക്കി 21-19 എന്ന സ്കോറിന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ചൈനീസ് താരത്തിന്റെ മുന്നേറ്റം ആണ് കണ്ടത്, 7-1ന്റെ ലീഡ് എടുത്ത ജാൻ ഓ ജോർഗെൻസണെതിരെ മികച്ച രീതിയിൽ തിരിച്ചു വന്ന സമീർ 24-22 എന്ന സ്കോറിന് ഗെയിമം മത്സരവും സ്വന്തമാക്കി.

wp-1480220045750.jpg

ക്വാർട്ടറിൽ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയ ചെൻനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സിന്ധു തുടക്കം മുതൽ ആധിപത്യം നിലനിർത്തിയ മത്സരത്തിൽ 21-14, 21-16 എന്ന സ്കോറിനാണ് ഇന്ത്യൻ താരം വിജയം കണ്ടത്.

ഇതാദ്യമാണ് ഒരു സൂപ്പർ സീരിസിന്റെ ഇരു ഫൈനലുകളിലും ഇന്ത്യൻ വനിതാ – പുരുഷ താരങ്ങൾ ഒരുമിച്ചു പ്രവേശിക്കുന്നത്. മികച്ച ഫോമിലുള്ള സിന്ധുവിന്റെ തുടർച്ചയായ രണ്ടാമത്തെ സൂപ്പർ സീരിസ് ഫൈനൽ ആണിത്. കഴിഞ്ഞ ദിവസം ചൈന ഓപ്പൺ സീരീസ് നേടിയ സിന്ധുവിന്റെ തുടർച്ചയായ ഒൻപതാമത്തെ വിജയമായിരുന്നു ഇത്. അതെ സമയം ലോക 46ആറാം റാങ്കുകാരനായ സമീറിന്റെ ആദ്യ സൂപ്പർ സീരിസ് ഫൈനൽ ആണിത്.

Advertisement