
- Advertisement -
ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ് ബാഡ്മിന്റണിൽ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി പി വി സിന്ധു സെമി ഫൈനലിൽ പ്രവേശിച്ചു. 2016 ലെ ചാമ്പ്യനായ നൊസോമി ഒകുഹാരയെ മൂന്ന് ഗെയിം നീണ്ടു നിന്ന പോരാട്ടത്തിൽ മറികടന്നാണ് ആദ്യമായി സിന്ധു സെമിയിലെത്തിയത്. സ്കോർ 20-22,21-18,21-18.
ആദ്യ ഗെയിം കൈവിട്ടതിനു ശേഷം ശക്തമായി തിരിച്ചു വന്നാണ് സിന്ധു മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. നൊസോമി ഒകുഹാരക്കെതിരെ സിന്ധുവിന്റെ അഞ്ചാമത്തെ വിജയമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement