
ഹോങ്കോംഗ് ഓപ്പണില്‍ വിജയം കൊയ്ത് ഇന്ത്യയുടെ പിവി സിന്ധു. ജപ്പാന്റെ അയാ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് സിന്ധു ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്. സ്കോര്‍: 21-14, 21-17.
ആദ്യ ഗെയിമില്‍ ലീഡ് നേടിയത് ഒഹോരിയാണെങ്കിലും പതിയെ മത്സരത്തില്‍ പിടിമുറുക്കി സിന്ധു ഇടവേളയ്ക്ക് 11-8ന്റെ ലീഡ് കരസ്ഥമാക്കി. ഇടവേളയ്ക്ക് ശേഷം ജപ്പാന് താരം 6 പോയിന്റ് കൂടി നേടിയെങ്കിലും 21-14നു വിജയം നേടി സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കം മുതല്‍ സിന്ധുവിനായിരുന്നു മുന്‍തൂക്കം. ഒഹോരിയുടെ ചെറുത്ത്നില്പുകള്ക്കിടയിലും സിന്ധു ഇടവേളയില്‍ 11-7ന്റെ ലീഡ് രണ്ടാം ഗെയിമിലും നേടിയിരുന്നു.
ഇടവേളയ്ക്ക് ശേഷം അതിവേഗം പോയിന്റുകള്‍ നേടി സിന്ധു മുന്നോട്ട് കുതിച്ച് 19-12നു ലീഡ് നേടി. എന്നാല്‍ 4 പോയിന്റുകള്‍ തുടരെ കുറിച്ച് ലീഡ് കുറയ്ക്കാന്‍ ജപ്പാന് താരത്തിനായി. ഒഹോരിയുടെ ചെറുത്ത് നില്പുകള് അവസാനിപ്പിച്ചു ഗെയിമും മത്സരവും സിന്ധു 21-17നു സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial