മരിനെ മറികടന്ന് സിന്ധു

- Advertisement -

മലേഷ്യ ഓപ്പണ്‍ സെമിയില്‍ കടന്ന് പിവി സിന്ധു. ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സ്പെയിനിന്റെ കരോളിന മരിനെ നേരിട്ടുള്ള സെറ്റിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 22-20, 21-19. 53 നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. ഇരു ഗെയിമുകളിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. പകുതി സമയത്ത് ആദ്യ ഗെയിമില്‍ 11-10നു സിന്ധു ലീഡ് നേടി. മരിന്‍ ആദ്യ ഗെയിമില്‍ ഗെയിം പോയിന്റ് വരെയെത്തിയെങ്കിലും സിന്ധു നാല് പോയിന്റ് നേടി ആദ്യ ഗെയിം സ്വന്തമാക്കി.

അതേ സമയം രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ലീഡ് നേടിയ സിന്ധു 11-6നു ഇടവേള സമയത്ത് ഏറെ മുന്നിലായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം മരിന്‍ ലീഡ് കുറച്ച് കൊണ്ടുവന്നുവെങ്കിലും അവസാനത്തോടെ വ്യക്തമായ ആധിപത്യത്തോടെ സിന്ധു മൂന്ന് മൂന്ന് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കി. അതില്‍ രണ്ടെണ്ണം മരിന്‍ രക്ഷിച്ചുവെങ്കിലും 21-19നു സിന്ധു ജയം ഉറപ്പാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement