മലേഷ്യ ഓപ്പണ്‍ സെമിയില്‍ പിവി സിന്ധുവിനു തോല്‍വി

- Advertisement -

മൂന്ന് ഗെയിം പോരാട്ടത്തില്‍ തായ്‍വാന്റെ തായി സു-യിംഗിനോട് 15-21, 21-19, 11-21 എന്ന സ്കോറിനു പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. ലോക ഒന്നാം നമ്പര്‍ താരത്തോടാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിം പരാജയപ്പെട്ടുവെങ്കിലും രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവ് പിവി സിന്ധു നടത്തി 21-19നു ഗെയിം സ്വന്തമാക്കിയെങ്കിലും മൂന്നാം ഗെയിമില്‍ വ്യക്തമായ ആധിപത്യത്തോടെ തായി സു യിംഗ് ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു.

ഇത് അഞ്ചാം തവണയാണ് തായ്‍വാന്‍ താരത്തോട് സിന്ധുവിന്റെ തോല്‍വി. സിന്ധു അവസാനമായി താരത്തിനെതിരെ വിജയം നേടിയത്. റിയോ ഒളിമ്പിക്സിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാണ്. ടൂര്‍ണ്ണമെന്റിന്റെ നിലവിലെ ജേതാവ് കൂടിയാണ് തായ്‍വാന്‍ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement