സിന്ധുവിന് നിരാശ, അകാനെ യമാഗൂച്ചിയോട് സെമിയിൽ തോല്‍വി

Pvsindhu

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2021ന്റെ സെമിയിൽ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ലോക മൂന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയോടാണ് പിവി സിന്ധു തോല്‍വിയേറ്റ് വാങ്ങിയത്. 32 മിനുട്ട് നീണ്ട മത്സരത്തിൽ സിന്ധു നേരിട്ടുള്ള ഗെയിമിലാണ് തോല്‍വിയിലേക്ക് വീണത്. 13-21, 9-21 എന്നായിരുന്നു സ്കോര്‍. ടൂര്‍ണ്ണമെന്റിലെ ഒന്നാം സീഡാണ് യമാഗൂച്ചി. സിന്ധു മൂന്നാം സീഡുമാണ്.

സെമി കളിക്കുന്ന ശ്രീകാന്ത് കിഡംബിയാണ് ഇനി അവശേഷിക്കുന്ന ഇന്ത്യന്‍ പ്രാതിനിധ്യം. കിഡംബി സെമിയിൽ മൂന്നാം സീഡ് ആന്‍ഡേഴ്സ് ആന്റോന്‍സണേ ആണ് നേരിടുന്നത്. ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്കെതിരെ വിജയത്തോടെയാണ് കിഡംബി സെമി ഉറപ്പാക്കിയത്.

Previous articleഅഞ്ച് വിക്കറ്റുമായി ശരവണകുമാര്‍, തമിഴ്നാട് ഫൈനലില്‍
Next articleമൊഹമ്മദ് സലാഹ് ഇനി ശ്രീനിധി ജേഴ്സിയിൽ