
തായ്വാന്റെ തായി സു യിംഗിനോട് പിവി സിന്ധുവിനു തോല്‍വി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അരങ്ങേറിയ ഫൈനലില്‍ ഇത്തവണയും സിന്ധുവിനു ജയം കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷവും സിന്ധുവിനെ തോല്‍പ്പിച്ചാണ് തായി ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടിയത്. ഇന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ 45 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയം ഏറ്റുവാങ്ങിയത്. 21-18, 21-18 എന്ന സ്കോറിനായിരുന്നു തായ്വാന് താരത്തിന്റെ ജയം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial