
ചൈനയുടെ ഗാവോ ഫാംഗ്ജിയോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം സമ്മതിച്ച് ഇന്ത്യയുടെ പിവി സിന്ധു. പരാജയത്തോടെ ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചിരിക്കുന്നു. സ്കോര്‍: 11-21, 10-21. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ പോയിന്റുകള്‍ നേടിയത് സിന്ധുവാണെങ്കിലും പതിയെ മത്സരത്തില്‍ ഗാവോ തന്റെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 5-5നു സിന്ധുവിനൊപ്പമെത്തിയ ശേഷം ചൈനീസ് താരം തന്നെയായിരുന്നു മത്സരത്തില്‍ ബഹുദൂരം മുന്നില്‍. ഇടവേളയില്‍ 11-8നു മുന്നിട്ട് നിന്ന ഗാവോ ഇടവേളയ്ക്ക് ശേഷം സിന്ധുവിനെ 3 പോയിന്റ് മാത്രമാണ് നേടാന്‍ അനുവദിച്ചത്. അവസാന 7 പോയിന്റുകള്‍ തുടരെ നേടി ആദ്യ ഗെയിം അനായാസം ചൈനീസ് താരം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും ആദ്യം തന്നെ ഗാവോ ബഹൂദൂരം മുന്നിലെത്തി. 7-1ന്റെ ലീഡ് കരസ്ഥമാക്കിയ ഗാവോ തൂടര്‍ന്നും മത്സരത്തില്‍ തന്റെ പിടിമുറുക്കി. അഞ്ച് പോയിന്റുകള്‍ നേടി ലീഡ് സിന്ധു കുറച്ചുവെങ്കിലും ഇടവേളയില്‍ 11-6നു ഗാവോ തന്നെയായിരുന്നു മുന്നില്‍. ഇടവേളയ്ക്ക് ശേഷവും സിന്ധുവിനെ ഏറെ പിന്നിലാക്കി ഗാവോ ഗെയിമും മത്സരവും സ്വന്തമാക്കി സെമിയില്‍ കടന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial