സിന്ധു ഫൈനലില്‍,എതിരാളി ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചി

- Advertisement -

ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനലിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് ന‍ടന്ന സെമി മത്സരത്തില്‍ സിന്ധു ചൈനയുടെ ചെന്‍ യൂഫെയിയെ 59 മിനുട്ട് നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തുകയായിരുന്നു. 21-15, 21-18 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയം നേടിയത്. പിവി സിന്ധുവിന്റെ ആദ്യ ലോക സൂപ്പര്‍ സീരീസ് ഫൈനല്‍ ആണിത്.

നാളെ നടക്കുന്ന ഫൈനലില്‍ സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് നേരിടുക. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ സിന്ധു അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement