ബീറ്റ്റിസ് കോറാലെസിനെതിരെ ജയം സ്വന്തമാക്കി പിവി സിന്ധു

- Advertisement -

സ്പെയിനിന്റെ ബീറ്റ്റിസ് കോറാലെസിനെതിരെ നേരിട്ടുള്ള ഗെയിമുകളില്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ പിവി സിന്ധു. ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഒന്നാം റൗണ്ട് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം 21-19, 21-18 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്. ഇരു ഗെയിമുകളിലും സിന്ധു ആദ്യമേ ലീഡ് നേടിയെങ്കിലും സ്പാനിഷ് താരം പൊരുതി ലീഡ് നില കുറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

രണ്ടാം റൗണ്ടില്‍ തായ്‍ലാന്‍ഡിന്റെ 15ാം റാങ്ക് താരം നിച്ചോന്‍ ജിന്‍ഡാപോള്‍ ആണ് സിന്ധുവിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement