സിന്ധു സെമിയില്‍, വീഴ്ത്തിയത് ജപ്പാന്റെ അകാനെ യമാഗൂച്ചിയെ

- Advertisement -

21-12, 21-19 എന്ന സ്കോറിനു ജപ്പാന്റെ അകാനെ യമാഗൂച്ചിയെ വീഴ്ത്തി ഇന്ത്യയുടെ പിവി സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സെമിയില്‍. ആറാം സീഡ് ഇന്തോനേഷ്യയുടെ റാച്ചാനോക് ഇന്റാനോണ്‍ ആണ് സിന്ധുവിന്റെ സെമിയിലെ എതിരാളി. ഇന്ന് നടന്ന മത്സരത്തിന്റെ ആദ്യ ഗെയിമില്‍ സിന്ധുവിനായിരുന്നു മേല്‍ക്കൈയെങ്കില്‍ രണ്ടാം ഗെയിമില്‍ ബഹുഭൂരിഭാഗം സമയവും പിന്നില്ലായിരുന്ന സിന്ധു അവസാന നിമിഷങ്ങളിലാണ് ശക്തമായ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ 16-13നു ലീഡ് ചെയ്തുവെങ്കിലും അവസാന നിമിഷം ജപ്പാന്‍ താരത്തിന്റെ ശ്രമങ്ങള്‍ പിഴയ്ക്കുകയും അവസരം മുതലാക്കി സിന്ധു ഒപ്പമെത്തി ഗെയിം സ്വന്തമാക്കുകയായിരുന്നു.

ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയാണ് സിന്ധു. ഇന്നലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ എച്ച് എസ് പ്രണോയയും സൈന നെഹ്‍വാലും പുറത്തായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement