
ചൈന ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ ചൈനയുടെ ഹാന്‍ യൂവിനെ തകര്‍ത്ത് ഇന്ത്യയുടെ പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ലോക രണ്ടാം നമ്പര്‍ താരം ചൈനയില്‍ നിന്നുള്ള ലോക റാങ്കിംഗില്‍ 104ാം സ്ഥാനത്തുള്ള ഹാനിനെ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-15, 21-13.
മത്സരത്തില്‍ തുടക്കം മുതല്‍ സിന്ധുവാണ് ആധിപത്യം പുലര്‍ത്തിയത്. ചൈനീസ് താരത്തിനു ഒരവസരവും നല്‍കാതെ സിന്ധു തുടക്കത്തിലെ ലീഡ് നേടിയെങ്കിലും ഹാന്‍ പോരാടി തിരികെ എത്തി. 8-8നു സിന്ധുവിനൊപ്പം പിടിക്കാന്‍ ഹാനിനു സാധിച്ചുവെങ്കിലും ആദ്യ ഗെയിമിന്റെ ഇടവേളയില്‍ സിന്ധു 11-8നു ലീഡ് കൈവരിച്ചു. തുടര്‍ന്നും മത്സരത്തില്‍ ആധിപത്യം നേടിയ സിന്ധു ആദ്യ ഗെയിം 21-15നു കരസ്ഥമാക്കി.
രണ്ടാം ഗെയിമിലും തുടക്കത്തില്‍ തന്നെ സിന്ധുവിനായിരുന്നു മുന്‍തൂക്കം. 6-0ന്റെ ലീഡ് നേടിയ സിന്ധു ഇടവേളയ്ക്ക് 11-3നു ലീഡ് ചെയ്തു. ഇടവേളയ്ക്ക് ശേഷം 10 പോയിന്റ് കൂടി നേടി സ്ഥിതി മെച്ചപ്പെടുത്താന്‍ ഹാനിനായെങ്കിലും ഗെയിമും മത്സരവും സിന്ധു 21-13നു സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial