ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ അട്ടിമറിച്ച് ശുഭാങ്കര്‍ ഡേ

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച് ശുഭാങ്കര്‍ ഡേ. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ശുഭാങ്കറിന്റെ ശക്തമായ തിരിച്ചുവരവ്. സ്വിസ് ഓപ്പണിലെ അഞ്ചാം സീഡാണ് ജോനാഥന്‍. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം കയറി.

71 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമിലും അവസാന നിമിഷം വരെ പൊരുതിയാണ് ശുഭാങ്കര്‍ ജയം നേടിയത്. മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് എത്തിച്ച ശേഷം വിജയം കരസ്ഥമാക്കുവാന്‍ താരത്തിനു സാധിച്ചു. സ്കോര്‍: 12-21, 22-20, 21-17.