Site icon Fanport

സെമിയില്‍ കാലിടറി, കശ്യപിന്റെ ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞു

ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് കീഴടങ്ങി കൊറിയ ഓപ്പണില്‍ നിന്ന് പുറത്തായി പാരുപ്പള്ളി കശ്യപ്. ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തിയാണ് താരം പുറത്തായത്. നേരിട്ടുള്ള ഗെയിമുകളിലാണ് കശ്യപിന്റെ പരാജയം. സ്കോര്‍ 13-21, 15-21.

ജപ്പാന്‍ താരവുമായി കളിച്ച് മൂന്ന് മത്സരങ്ങളിലും കശ്യപിന് തോല്‍വിയാണ് ഫലം. മൊമോട്ട തായ്‍വാന്റെ ടിയെന്‍ ചെന്‍ ചൗവിനെ ഇന്ന് നടക്കുന്ന ഫൈനലില്‍ നേരിടും.

Exit mobile version