ന്യൂസിലാണ്ട് ഓപ്പണ്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

- Advertisement -

ന്യൂസിലാണ്ട് ഓപ്പണില്‍ നിന്ന് പുറത്തായി ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയയും സൗരഭ് വര്‍മ്മയും. സൗരഭ് വര്‍മ്മ നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റപ്പോള്‍ പ്രണോയ് മത്സരം കൈവിട്ടത് മാച്ച് പോയിന്റ് വരെ എത്തിയ ശേഷമാണ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നാലാം സീഡായ പ്രണോയ് 11ാം സീഡ് ചൈനീസ് തായ്പേയുടെ ലിന്‍ യു സീനിനോടാണ് പരാജയപ്പെട്ടത്.

10-21, 22-20, 21-23 എന്ന സ്കോറിനാണ് ഒരു മണിക്കൂര്‍ 6 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് മത്സരം കൈവിട്ടത്. ആദ്യ ഗെയിമില്‍ തീര്‍ത്തും അപ്രസക്തമായി പോയ പ്രണോയ് രണ്ടാം ഗെയിമില്‍ മാച്ച് പോയിന്റ് രക്ഷപ്പെടുത്തി ടൈബ്രേക്കറില്‍ നേടി മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. മൂന്നാം ഗെയിമില്‍ 20-17നു മാച്ച് പോയിന്റ് നേടിയെങ്കിലും ചൈനീസ് തായ്പേയ് താരം മൂന്ന് മാച്ച് പോയിന്റുകള്‍ രക്ഷപ്പെടുത്തി മൂന്നാം ഗെയിമും മത്സരവും 21-23 നു സ്വന്തമാക്കി.

പിന്നീട് നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോംങ്കോംഗിന്റെ ലീ ച്യുക് യു നേരിട്ടുള്ള സെറ്റുകളില്‍ സൗരഭ് വര്‍മ്മയെ തകര്‍ത്തു. സ്കോര്‍ 21-19, 21-16.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement