ഒന്നാം റാങ്കുകാരോട് കീഴടങ്ങി ഇന്ത്യന്‍ യുവ ജോഡി

Satwikchirag

ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്തോനേഷ്യന്‍ താരങ്ങളോടാണ് സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയം. നേരിട്ടുള്ള ഗെയിമുകളിലാണ് മാര്‍കസ് ഗിഡിയോൺ – കെവിന്‍ സുകാമുൽജോ ജോഡിയോട് ഇന്ത്യന്‍ താരങ്ങളുടെ പരാജയം. ഇതിന് മുമ്പ് കളിച്ച എട്ട് മത്സരങ്ങളിലും ഇന്ത്യന്‍ ജോഡിയ്ക്ക് തോല്‍വിയായിരുന്നു ഫലം.

ആദ്യ ഗെയിം 13-21ന് ആണ് ഇന്ത്യന്‍ സംഘം കൈവിട്ടത്. 7-7 വരെ ഇന്തോനേഷ്യക്കാരോടൊപ്പം പിടിക്കുവാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. രണ്ടാം ഗെയിമിലും തുടക്കത്തിൽ 7-5ന്റെ ലീഡ് ഇന്ത്യന്‍ താരങ്ങള്‍ നേടിയെങ്കിലും ഇന്തോനേഷ്യന്‍ താരങ്ങള്‍ 21-12ന് മത്സരം സ്വന്തമാക്കി.

സ്കോര്‍: 13-21, 12-21. പരാജയപ്പെട്ടുവെങ്കിലും ക്വാര്‍ട്ടര്‍ ഫൈനൽ സ്ഥാനത്തിനായി ഇവര്‍ ബ്രിട്ടീഷ് ജോഡിയോട് ഏറ്റുമുട്ടും.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ലോക റാങ്കിംഗിലെ മൂന്നാം നമ്പര്‍ താരങ്ങളായ ചൈനീസ് തായ്പേയുടെ താരങ്ങളെ പരാജയപ്പെടുത്തുവാന്‍ ഇന്ത്യന്‍ ജോഡിയ്ക്ക് സാധിച്ചിരുന്നു.

 

 

Previous articleഗോൾഡ്‌ കപ്പ് സെമി ഫൈനലിൽ അമേരിക്ക ഖത്തറിന് എതിരാളികളാകും
Next articleകൊറിയ കരുത്തര്‍ തന്നെ, ഇന്ത്യയെ 6-0ന് പരാജയപ്പെടുത്തി