Site icon Fanport

സത്വിക്-ചിരാഗ് ജോഡി ഹോങ്കോങ് ഓപ്പൺ സെമിയിൽ


ഹോങ്കോങ്: ഇന്ത്യയുടെ സ്റ്റാർ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ജോഡികളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഹോങ്കോങ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ജുനൈദി ആരിഫ്-റോയ് കിംഗ് യാപ് സഖ്യത്തെ ഒരു മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. സ്കോർ: 21-14, 20-22, 21-16.

Picsart 24 01 20 23 24 41 796


എട്ടാം സീഡായ ഇന്ത്യൻ ജോഡിക്ക് ആധികാരികമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചെങ്കിലും വിജയം അനായാസമായിരുന്നില്ല. സാത്വിക് മുന്നിൽ നിന്ന് നയിച്ചപ്പോൾ, സർവീസുകളിലും ചില കോർട്ട് ജഡ്ജ്മെന്റുകളിലും ചിരാഗ് പതറുന്നത് കാണാമായിരുന്നു.
നേരത്തെ പ്രീ-ക്വാർട്ടറിൽ തായ്‌ലൻഡിന്റെ പീരച്ചായ് സുക്ഫുൻ-പക്കോൺ തീരരത്സകുൽ സഖ്യത്തെ ഒരു ഗെയിമിന് പിന്നിൽ നിന്ന ശേഷം 18-21, 21-15, 21-11 എന്ന സ്കോറിന് തോൽപ്പിച്ചാണ് സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിലെത്തിയത്.

Exit mobile version