Picsart 23 07 19 01 00 03 439

വേഗമേറിയ സ്മാഷിന് ഗിന്നസ് ലോകറെക്കോർഡ് കുറിച്ചു ഇന്ത്യയുടെ സാത്വിക്സായിരാജ്

ബാഡ്മിന്റൺ ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും വേഗമേറിയ സ്മാഷ് ഉതിർത്ത് ഇന്ത്യയുടെ ഡബിൾസ് താരം സാത്വിക്സായിരാജ് രങ്കിറെഡ്ഡി. ജപ്പാനിൽ ക്രമീകരിച്ച പരിസ്ഥിതിയിൽ യോനക്സിന്റെ ഫാക്ടറിയിൽ വച്ചാണ് ഇന്ത്യൻ താരം ലോക റെക്കോർഡ് തകർത്തത്. 2013 ൽ മലേഷ്യയുടെ ടാൻ ബൂണിന്റെ മണിക്കൂറിൽ 493 കിലോമീറ്റർ എന്ന റെക്കോർഡ് ഇന്ത്യൻ താരം മറികടന്നു.

തന്റെ സ്മാഷിൽ മണിക്കൂറിൽ 565 കിലോമീറ്റർ എന്ന വേഗം കുറിച്ച ഇന്ത്യൻ താരം 10 വർഷത്തെ റെക്കോർഡ് ആണ് തകർത്തത്. അതേസമയം വനിതകളിൽ മണിക്കൂറിൽ 438 കിലോമീറ്റർ എന്ന വേഗം കുറിച്ച മലേഷ്യൻ താരം പെർലി ടാനും പുതിയ റെക്കോർഡ് കുറിച്ചു. മത്സരങ്ങൾക്ക് ഇടയിൽ അല്ലെങ്കിലും നിലവിൽ ബാഡ്മിന്റൺ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഷോട്ടുകൾ ഇനി ഇവരുടെ പേരിൽ ആവും അറിയപ്പെടുക.

Exit mobile version