ലോക് അഞ്ചാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സമീര്‍ വര്‍മ്മ, സൗരഭ് വര്‍മ്മയ്ക്കും ജയം

ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ അട്ടിമറി വിജയവുമായി ഇന്ത്യയുടെ സമീര്‍ വര്‍മ്മ. 45 മിനുട്ടില്‍ ലോക അഞ്ചാം നമ്പര്‍ താരം കൊറിയയുടെ സണ്‍ വാന്‍ ഹോെയാണ് സമീര്‍ 21-17, 21-10 എന്ന സ്കോറിനു സമീര്‍ മറികടന്നത്. രണ്ടാം റൗണ്ടില്‍ ലോക 15ാം നമ്പര്‍ താരം ഹു യുന്‍ ആണ് സമീറിന്റെ എതിരാളി.

മറ്റൊരു മത്സരത്തില്‍ സമീറിന്റെ സഹോദരനും ഇന്ത്യയുടെ നിലവിലെ ദേശീയ ചാമ്പ്യനുമായ സൗരഭ് വര്‍മ്മ ആദ്യ റൗണ്ട് വിജയം സ്വന്തമാക്കി. 26ാം റാങ്കുകാരന്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയെയാണ് സൗരഭ് പരാജയപ്പെടുത്തിയത്. 21-13, 21-16 ആണ് സ്കോര്‍.

Previous articleഖിയ ഫുട്ബോൾ: ഇന്നും നാളെയും രണ്ട് വീതം നിർണായക മത്സരങ്ങൾ
Next articleമിയാമി ഓപ്പൺ നദാൽ സെമിയിൽ