സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍ പുറത്ത്

ഇന്ത്യ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി. വന്‍ അട്ടിമറികളിലൂടെ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിയ സമീര്‍ ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്സ് ആന്റോണ്‍സെന്നിനോടാണ് 24-22, 21-19 എന്ന നിലയില്‍ പരാജയപ്പെട്ട് ക്വാര്‍ട്ടറില്‍ പുറത്ത് ആകുകയായിരുന്നു. രണ്ട് ഗെയിമുകളിലും ലീഡ് നേടിയ ശേഷമാണ് മത്സരം സമീര്‍ കൈവിട്ടത്.

മത്സരത്തിന്റെ തുടക്കത്തില്‍ ആന്റോണ്‍സെന്‍ 6-3 നു ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും മത്സരത്തില്‍ പതുക്കെ ആധിപത്യം പുലര്‍ത്തി വന്ന സമീര്‍ ആദ്യ ഗെയിമിന്റെ പകുതി സമയത്ത് സമീര്‍ വര്‍മ്മ 11-8 നു ആന്‍ഡേഴ്സ് ആന്റോണ്‍സെനിനെതിരെ ലീഡ് ചെയ്യുകയായിരുന്നു. പിന്നീട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ആന്‍ഡേഴ്സ് 19-19നു സമനില പിടിച്ചു. 20-19ല്‍ ഗെയിം നേടുവാനുള്ള അവസരം നഷ്ടമായ സമീറിനു ആദ്യ ഗെയിം 24-22നു കൈവിടേണ്ടി വന്നു.

രണ്ടാം സെറ്റില്‍ ആദ്യമേ 3-1 ന്റെ ലീഡ് കരസ്ഥമാക്കിയ ആന്റോണ്‍സെന്‍ 5-1 ലീഡ് നേടിയെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന സമീര്‍ ലീഡ് 8-6നു ലീഡ് നേടിയെങ്കിലും പകുതി സമയത്ത് ഡാനിഷ് താരം 11-10നു ലീഡ് ചെയ്യുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം 17-13നു സമീര്‍ ലീഡ് നേടിയെങ്കിലും ആന്റോണ്‍സെന്‍ 18-18നു ഒപ്പമെത്തുകയും മത്സരം സ്വന്തമാക്കുകയുമായിരുന്നു.

Previous articleഇന്ത്യ ഓപ്പണ്‍ സൈനയെ മറികടന്ന് പിവി സിന്ധു
Next articleഅൽ മദീനയെ നാലു ഗോളിൽ മുക്കി ലക്കി സോക്കർ ആലുവ