സായി പ്രണീതിനു സെമിയില്‍ തോല്‍വി

- Advertisement -

ലോക 14ാം നമ്പര്‍ ജോനാത്തന്‍ ക്രിസ്റ്റിയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ താരം സായി പ്രണീത്. 21-14, 19-21, 8-21 എന്ന സ്കോറിനാണ് ജോനാത്തന്റെ ജയം. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് സായി പ്രണീത് പരാജയപ്പെട്ടത്. രണ്ടാം ഗെയിമിലും അവസാനം വരെ പൊരുതി നിന്നുവെങ്കിലും ഒടുവില്‍ ജോനാത്തന്‍ വിജയം ഉറപ്പാക്കി. നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ പൂര്‍ണ്ണമായ ആധിപത്യത്തോടെ വിജയം ജോനാത്തന്‍ ക്രിസ്റ്റി മത്സരം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement