
- Advertisement -
മെറ്റേ പൗള്‍സനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ സൈന നെഹ്വാല്. ഇന്ന് നടന്ന മത്സരത്തില്‍ 21-19, 23-21 എന്ന സ്കോറിനാണ് സൈന വിജയം സ്വന്തമാക്കിയത്. 46 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡെന്മാര്ക്ക് താരത്തിന്റെ ചെറുത്ത് നില്പ് മറികടന്ന് സൈന വിജയി ആയത്.
കൊറിയന്‍ ലോക മൂന്നാം നമ്പര്‍ താരത്തോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സായി പ്രണീത് പുറത്ത്. 21-8, 21-16 എന്ന സ്കോറിനാണ് കൊറിയയുടെ സണ്‍ വാന്‍ ഹോ സായി പ്രണീതിനെ കെട്ടുകെട്ടിച്ചത്. ഇരു ഗെയിമുകളിലും കൊറിയന്‍ താരത്തിന്റെ വ്യക്തമായ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement