ആദ്യ റൗണ്ട് കടന്ന് കൂടി സൈന, ശുഭാങ്കറിനു പരാജയം

മലേഷ്യ മാസ്റ്റേഴ്സിലെ ആദ്യ റൗണ്ടില്‍ കടുപ്പമേറിയ മത്സരത്തിനു സമാനമായി ഇന്തോനേഷ്യ മാസ്റ്റേഴ്സിലും പൊരുതി നേടിയ വിജയവുമായി സൈന നെഹ്‍വാല്‍. ആദ്യം ഗെയിം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് സൈന നടത്തിയത്. ഇന്തോനേഷ്യയുടെ ദിനാര്‍ ദയ അയൂസ്റ്റിനെയാണ് സൈന കീഴടക്കിയത്. സ്കോര്‍: 7-21, 21-16, 21-11. 49 മിനുട്ടുകള്‍ നീണ്ട മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സൈനയുടെ ആദ്യ റൗണ്ട് ജയം.

പുരുഷ സിംഗിള്‍സില്‍ സായി പ്രണീതിനു പിന്നാലെ ശുഭാങ്കര്‍ ഡേയും പുറത്തായി. വിക്ടര്‍ അക്സെല്‍സെനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് ശുഭാ്കര്‍ ഡേ കീഴടങ്ങിയത്. 61 മിനുട്ട് നീണ്ട മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിമില്‍ പിന്നില്‍ പോയെങ്കിലും രണ്ടാം ഗെയിം തിരിച്ചു പിടിച്ച ഡേ എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ അക്സെല്‍സെന്നോട് കീഴടങ്ങി. സ്കോര്‍: 14-21, 21-19, 21-15.

Exit mobile version