
BWF ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നേഹ്വാളിനും വിജയത്തുടക്കം. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ സൈന സ്വിറ്റ്സര്‍ലണ്ടിന്റെ ജാക്വെറ്റിനെതിരെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ജയം. 21-11, 21-12 എന്ന സ്കോറിനാണ് ഗ്ലാസ്കോയിലെ എമിറേറ്റ്സ് അരീനയില്‍ സൈന വിജയം കൊയ്തത്.
മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ സായി പ്രണീത് മൂന്ന് ഗെയിമുകളുടെ പോരാട്ടത്തിനൊടുവില്‍ വിജയം നേടി. ആദ്യ ഗെയിം കൈവിട്ട ശേഷം പിന്നില്‍ നിന്ന് തിരിച്ചുവന്നാണ് സായി വിജയം സ്വന്തമാക്കിയത്. ഇന്തോനേഷ്യയുടെ 26ാം റാങ്കുകാരന് സിനിസുകയെയാണ് 14-21, 21-18, 21-19 എന്ന സ്കോറിനു ഇന്ത്യന്‍ താരം കീഴടക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial