സൈനയും സിന്ധുവും രണ്ടാം റൗണ്ടിലേക്ക്

ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് 2017 ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ സൈന നെഹ്‍വാലിനും പിവി സിന്ധുവിനും വിജയം. ആറാം സീഡ് സൈന 21-10, 21-17 എന്ന നേരിട്ടുള്ള ഗെയിമുകളില്‍ ചൈനീസ് തായ്പേയുടെ ചിയ സിന്‍ ലീയെ 35 മിനുട്ട് നീണ്ട മത്സരത്തില്‍ മറികടന്നപ്പോള്‍ മൂന്നാം സീഡ് സിന്ധു ഇന്ത്യയുടെ തന്നെ അരുന്ധതി പന്താവാനെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 21-17, 21-6 നു മത്സരം സ്വന്തമാക്കിയ സിന്ധുവിനു ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം നേരിടേണ്ടി വന്നെങ്കിലും രണ്ടാം ഗെയിമില്‍ അനായാസ വിജയം നേടി മത്സരം സ്വന്തമാക്കുകയായിരുന്നു.

Previous articleബ്രസീലിനെ പരിശീലിപ്പിക്കാൻ ആഗ്രഹിച്ച് മൗറിഞ്ഞോ
Next articleമുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ രക്ഷകരായി രാകേഷ് രാജനും ബിജിത്ത് കുമാറും