സൈനയ്ക്ക് അനായാസ ജയം, പൊരുതി കയറി സിന്ധു

ഇന്ത്യയുടെ സൈന നെഹ്‍വാലും പിവി സിന്ധുവും ലോക് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സൈനയ്ക്ക് അനായാസ ജയമായിരുന്നുവെങ്കില്‍ സിന്ധു ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ മാച്ച് പോയിന്റുകളെ അതിജീവിച്ചാണ് തന്റെ വിജയം നേടിയത്.

21-19, 21-15 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളിലാണ് സൈന തന്റെ പ്രീക്വാര്‍ട്ടര്‍ ജയം ഉറപ്പാക്കിയത്. കൊറിയയുടെ ലോക മൂന്നാം നമ്പര്‍ താരം സുംഗ് ജി ഹ്യുനിനെ ആണ് സൈന കീഴടക്കിയത്.

ഒരു മണിക്കൂര്‍ 27 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 19-21, 23-21, 21-17 എന്ന സ്കോറിനാണ് സിന്ധു ജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയമില്‍ രണ്ട് മാച്ച് പോയിന്റുകളെ അതിജീവിച്ചാണ് താരം ചെംഗ് ഗാന്‍ യിയെ മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅത്ഭുതം അകില, മഹാത്ഭുതം മഹിയും ഭുവിയും
Next articleഓള്‍റൗണ്ട് മികവുമായി സമിത് പട്ടേല്‍, നോട്ടിംഗ്ഹാംഷെയര്‍ സെമിയില്‍