Site icon Fanport

സൈനയ്ക്ക് തോല്‍വി, സമീര്‍ വര്‍മ്മയും പുറത്ത്

ഇന്തോനേഷ്യ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്‍വാല്‍. ഇന്നലെ നടന്ന മത്സരത്തില്‍ 40 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സൈനുയുടെ തോല്‍വി. ചൈനയുടെ യൂഫെയ് ചെന്നിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

സ്കോര്‍: 18-21, 15-21. ആദ്യ ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ സൈന പിന്നോട് പോകുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ വനിത വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പിവി സിന്ധുവിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് 15-21, 14-21 എന്ന സ്കോറിനു പരാജയം സമ്മതിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version