5 മാച്ച് പോയിന്റുകള്‍ രക്ഷിച്ച് സിന്ധു, പക്ഷേ ജയം സൈനയ്ക്ക്

- Advertisement -

പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി സൈന നെഹ്‍വാല്‍ ദേശീയ സീനിയര്‍ ചാമ്പ്യന്‍. ഇത് സൈനയുടെ മൂന്നാം കിരീടമാണ്. ആദ്യ ഗെയിം 21-17നു സ്വന്തമാക്കിയ സൈന രണ്ടാം ഗെയിമില്‍ 6 മാച്ച് പോയിന്റുകള്‍ നേടിയെങ്കിലും അഞ്ചെണ്ണം സിന്ധു രക്ഷിച്ചു. എന്നാല്‍ ആറാം അവസരം മുതലാക്കി സൈന 21-17, 27-25 എന്ന സ്കോറിനു ജയം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ 17-13നു സൈന ലീഡ് ചെയ്തുവെങ്കിലും സിന്ധു ലീഡ് കുറച്ച് 19-19നു ഒപ്പമെത്തി. പിന്നീട് ഒരോ തവണ സൈന മാച്ച് പോയിന്റ് നേടുമ്പോളും സിന്ധു അത് രക്ഷിക്കുന്ന കാഴ്ചയാണ് കണ്ടതെങ്കിലും ഒടുവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിനൊപ്പം വിജയം നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement