മകാവു ഓപ്പൺ : സൈന ക്വാർട്ടറിൽ പുറത്ത്

- Advertisement -

റിയോ ഒളിമ്പിക്സിൽ പരിക്കേറ്റ ശേഷം തിരിച്ചു വന്നെങ്കിലും മോശം ഫോം തുടരുന്ന മുൻ ലോക ഒന്നാം നമ്പർ താരം സൈന നെഹ്‌വാൾ മകാവു ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായി. 226ആം റാങ്കിൽ ഉള്ള സാങ് യിമനാണ് സൈനയെ 21-12, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

35മിനിറ്റിൽ എതിരാളിയോട് അടിയറവ് പറഞ്ഞ സൈന ആദ്യ ഗെയിമിൽ തികച്ചും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം ഗെയിമിൽ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും മത്സരം കൈപ്പിടിയിലൊതുക്കാൻ സൈനക്കായില്ല.

റിയോ ഒളിമ്പിക്സിൽ മെഡൽ നേടാനാവാതെ പുറത്തായ സൈന തുടർന്ന് കാൽമുട്ടിന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. 3 മാസത്തിൽ കഠിന പരിശ്ശീലനത്തിലൂടെ ബാഡ്മിന്റണിലേക്ക് തിരിച്ചു വന്ന സൈനയ്ക്ക് ഇതുവരേ ഫോമിൽ എത്താനായിട്ടില്ല. മികച്ച ഫോമിൽ എത്താൻ സൈനയ്ക്ക് ഇനിയും സമയം ആവശ്യമാണ് എന്ന് തെളിയിക്കുന്ന പ്രകടനമാണ് ചൈന ഓപ്പണിലും മകാവു ഓപ്പണിലും കണ്ടത്.

Advertisement