യമാഗൂച്ചിയോട് തോല്‍വി സൈന നെഹ്‍വാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

- Advertisement -

ജപ്പാന്റെ അകാനെ യമാഗുച്ചിയോട് തോറ്റ് സൈന നെഹ്‍വാല്‍ ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് പുറത്ത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിമില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് സൈന കീഴടങ്ങിയത്. രണ്ടാം ഗെയിമില്‍ അവസാനം വരെ പൊരുതിയെങ്കിലും ഗെയിം കൈവിട്ട സൈന ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. സ്കോര്‍: 9-21, 21-23

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement