സൈനയ്ക്ക് ചൈന ഓപ്പണില്‍ വിജയത്തുടക്കം

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സൈന വിജയം സ്വന്തമാക്കിയത്. അമേരിക്കയുടെ ബൈവന്‍ സാംഗിനെയാണ് സൈന 21-12, 21-13 എന്ന സ്കോറിനു പരാജയപ്പെടുത്തിയത്. ചൈനയില്‍ ജനിച്ച് പിന്നീട് സിംഗപ്പൂരിനും വേണ്ടി കളിച്ചിട്ടുള്ള താരം നിലവില്‍ അമേരിക്കയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ആദ്യ ഗെയിനം 21-12നു അനായാസം സൈന ജയിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ ഇടവേളയില്‍ സൈന 11-7നു മുന്നിട്ടു നിന്നു. ആദ്യ ഗെയിമിന്റെ ഇടവേളയിലും സൈന തന്നെയായിരുന്നു മുന്നില്‍(11-6). ഇടവേളയ്ക്ക് ശേഷം തുടരെ രണ്ട് പോയിന്റുകള്‍ സാംഗ് നേടിയെങ്കിലും പിന്നീട് മത്സരത്തില്‍ സൈന കൂടുതല്‍ ആധിപത്യം പുലര്‍ത്തി ഗെയിമും മാച്ചും 21-13നു സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശക്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇംഗ്ലണ്ട് യുവ നിര. 
Next articleപ്രീമിയർ ലീഗിൽ 500ൽ എത്തുന്ന നാലാം മാനേജറാകാൻ മോയെസ്