പൊരുതി നേടിയ ജയവുമായി സൈന നെഹ്‍വാല്‍

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ വിജയം നേടി ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ആദ്യ റൗണ്ടില്‍ നേരത്തെ പിവി സിന്ധു പുറത്തായെങ്കിലും സൈന ഇന്ത്യയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിയ്ക്കുകയായിരുന്നു. ലോക റാങ്കിംഗില്‍ 24ാം സ്ഥാനത്തുള്ള ഹോങ്കോംഗിന്റെ ഗാന്‍ യി ച്യുംഗിനെയാണ് ആദ്യ ഗെയിം കൈവിട്ട ശേഷം സൈന ജയിച്ചത്.

അവസാന ഗെയിമില്‍ 24-22 എന്ന അത്യന്തം ആവേശകരമായ രീതിയില്‍ മുന്നേറിയ ശേഷമാണ് സൈനയുടെ വിജയം. 20-22, 21-17, 24-22 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 21 മിനുട്ട് നീണ്ട മത്സരം ജയിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്ന സൈനയ്ക്ക് എതിരാളി ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയാണ്.

Previous articleടെസ്റ്റിലെ മികവ്, ഏകദിന ടീമില്‍ സ്ഥാനം പിടിച്ച് ഉമേഷ് യാദവ്
Next articleമൗറീഞ്ഞോക്കെതിരെ അച്ചടക്ക നടപടി വന്നേക്കും