നിലവിലെ ചാമ്പ്യന്‍ സൈനയും പുറത്ത്

- Advertisement -

 

ഇന്ത്യയുടെ സൈന നേഹ്‍വാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ചൈനയുടെ സണ്‍ യു ആണ് സൈനയെ മൂന്ന് ഗെയിം നീണ് പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 10-21, 21-17.

രണ്ടാം ഗെയിമില്‍ അനായാസ പ്രകടനം പുറത്തെടുത്ത സൈന എന്നാല്‍ മൂന്നാം സെറ്റില്‍ പുറകിലോട്ട് പോകുകയായിരുന്നു. പകുതി സമയത്ത് 11-9നു ലീഡ് നേടിയ സൈന എന്നാല്‍ ഇടവേളയ്ക്ക് ശേഷം ഗെയിമും മത്സരവും കൈവിട്ടു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം സൈനയ്ക്കായിരുന്നു.

ശ്രീകാന്ത് കിഡംബി മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement