സൈന ക്വാര്‍ട്ടറില്‍ പുറത്ത്, തായ്‍ലാന്‍ഡ് താരത്തോടുള്ള തോല്‍വി തുടര്‍ച്ചയായ മൂന്നാമത്തേത്

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സിന്റെ വനിത വിഭാഗം സിംഗിള്‍സില്‍ നിന്ന് പുറത്തായി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൈന തായ്‍ലാന്‍ഡിന്റെ ലോക 15ാം നമ്പര്‍ താരം ബുസാനന്‍ ഒംഗ്ബാംറുംഗ്ഫാനിനോടാണ് പരാജയമേറ്റു വാങ്ങിയത്. സൈന തായ്‍ലാന്‍ഡ് താരത്തോട് തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് തോല്‍വിയേറ്റു വാങ്ങുന്നത്.

45 മിനുട്ട് ദൈര്‍ഘ്യമേറിയ മത്സരത്തില്‍ 20-22, 19-21 എന്ന സ്കോറിനാണ് സൈനയുടെ പരാജയം.

Exit mobile version