സൈന ആദ്യ റൗണ്ടില്‍ തന്നെ പിന്മാറി, ആദ്യ റൗണ്ട് വിജയം നേടി ഇന്ത്യന്‍ പുരുഷ താരങ്ങള്‍

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ നാല് താരങ്ങള്‍. സായി പ്രണീത്, സമീര്‍ വര്‍മ്മ, ലക്ഷ്യ സെന്‍, എച്ച് എസ് പ്രണോയ് എന്നിവര്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. അതേ സമയം ഇന്ത്യയുടെ വനിത താരം സൈന നെഹ്‍വാല്‍ ആദ്യ റൗണ്ട് മത്സരത്തില്‍ നിന്ന് പാതി വഴിയില്‍ പിന്മാറുകയായിരുന്നു. സൈന ഡെന്മാര്‍ക്ക് താരം മിയയോടുള്ള മത്സരത്തിനിടെ പിന്മാറുകയായിരുന്നു. 8-21, 4-10 എന്ന സ്കോറില്‍ ആണ് താരം പിന്മാറിയത്.

പ്രണോയ് മലേഷ്യയുടെ ഡാരെന്‍ ലിയുവിനെ 21-10, 21-10 എന്ന സ്കോറിനാണ് കീഴടക്കിയത്. ലക്ഷ്യ സെന്‍ തായ്‍ലാണ്ടിന്റെ കാന്റാഫോണ്‍ വാംഗ്ചാറോനെ 21-18, 21-12 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ ഗോര്‍ കൊയ്‍ലോയെ 21-11, 21-19 എന്ന സ്കോറിനാണ് സമീര്‍ പരാജയപ്പെടുത്തിയത്. സായി പ്രണീത് ഫ്രാന്‍സ് താരത്തെ 21-18, 22-2 എന്ന സ്കോറിന് പരാജയപ്പെടുത്തി.

Exit mobile version