
ചൈന ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ സൈന നെഹ്‍വാലിനു തോല്‍വി. ജപ്പാന്റെ അകാനെ യമാഗൂച്ചിയാണ് സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 21-18, 21-11. ആദ്യ ഗെയിമില്‍ സൈന പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമില്‍ യമാഗൂച്ചിയുടെ സര്‍വ്വാധിപത്യമാണ് കോര്‍ട്ടില്‍ കണ്ടത്.
ആദ്യ ഗെയിമില്‍ ഇടവേളയില്‍ സൈനയ്ക്കായിരുന്നു 11-9ന്റെ ലീഡ്. എന്നാല്‍ പിന്നീട് മത്സരത്തിലേക്ക് അകാനെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 17-17 വരെ ഇരു താരങ്ങളും ഒപ്പം പൊരുതിയെങ്കിലും സൈനയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ അവസാന നിമിഷങ്ങളില്‍ സൈനയെ മറികടന്ന് ഗെയിം സ്വന്തമാക്കാന്‍ ജപ്പാന് താരത്തിനായി.
രണ്ടാം ഗെയിമില്‍ ആദ്യ മുതലേ യമാഗൂച്ചിയ്ക്കായിരുന്നു മുന്‍തൂക്കം. ഇടവേളയില്‍ 11-8നു മുന്നില്‍ നിന്ന താരം മത്സരത്തില്‍ സൈനയ്ക്ക് യാതൊരുവിധ അവസരവും നല്‍കിയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial