നിരാശപ്പെടുത്തി സൈന, ഡെന്മാര്‍ക്ക് സൂപ്പര്‍ സീരീസില്‍ നിന്ന് പുറത്ത്

- Advertisement -

ഇന്ത്യയുടെ സൈന നെഹ്‍വാലിനു ഡെന്മാര്‍ക്ക് സൂപ്പര്‍ സീരീസില്‍ തോല്‍വി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 10-21, 13-21 എന്ന സ്കോറിനാണ് സൈന ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് പരാജയപ്പെട്ടത്. തീര്‍ത്തും നിറം മങ്ങിയ പോരാട്ടമായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരം പുറത്തെടുത്തത്. രണ്ട് ഗെയിമുകളിലും യമാഗൂച്ചി വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ടൂര്‍ണ്ണമെന്റിന്റെ സെമി പ്രവേശനം ഉറപ്പാക്കിയത്. ടൂര്‍ണ്ണമെന്റിന്റെ നിലവിലെ ചാമ്പ്യനാണ് അകാനെ യമാഗൂച്ചി.

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ നേടിയ ലീഡ് ജപ്പാന്‍ താരം ഗെയിമില്‍ ഉടനീളം നിലനിര്‍ത്തി. ഇടവേളയ്ക്ക് 11-6നു ലീഡ് ചെയ്ത അകാനെ യമാഗൂച്ചി ആദ്യ ഗെയിം അനായാസം നേടി. സ്കോര്‍: 21-10. രണ്ടാം ഗെയിമിലും തുടക്കം മുതല്‍ ലീഡ് നേടിയത് യമാഗൂച്ചി ആയിരുന്നു. ഇടയ്ക്ക് സൈന ലീഡ് നേടിയെങ്കിലും ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ 11-10നു ലീഡ് ജപ്പാന്‍ താരം കൈവശപ്പെടുത്തി. ഇടവേളയ്ക്ക് ശേഷം രണ്ടാം ഗെയിമും മത്സരവും അകാനെ അനായാസം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 13 പോയിന്റുകളാണ് സൈന നേടിയത്. സ്കോര്‍: 21-13.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement