സൈന നെഹ്‍വാലും ക്വാര്‍ട്ടറിലേക്ക്

- Advertisement -

ഓസ്ട്രേലിയന്‍ ഓപ്പണില്‍ പിവി സിന്ധുവിനു പിന്നാലെ സൈന നെഹ്‍വാലും ക്വാര്‍ട്ടറില്‍. ലോക 26ാം നമ്പര്‍ താരം മലേഷ്യയുടെ സോണിയ ചിയയെയാണ് സൈന മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍ 21-15, 20-22, 21-14

ആദ്യ ഗെയിം 20-9 നു ലീഡ് ചെയ്ത സൈനയ്ക്കെതിരെ 6 ഗെയിം പോയിന്റുകള്‍ രക്ഷിക്കാന്‍ മലേഷ്യന്‍ താരത്തിനായി. 20-15നു ആദ്യ ഗെയിം സ്വന്തമാക്കി സൈനയ്ക്ക് രണ്ടാം ഗെയിമില്‍ അതിലും വലിയ പ്രതിരോധമാണ് സോണിയ തീര്‍ത്തത്. 20-19ല്‍ മാച്ച് പോയിന്റിലെത്തിയ സൈനയ്ക്കെതിരെ തുടര്‍ച്ചയായ 3 പോയിന്റുകള്‍ സ്വന്തമാക്കിയ ചിയ ഗെയിം 22-20നു സ്വന്തമാക്കി.

മൂന്നാം ഗെയിമില്‍ ഇടവേള സമയത്ത് 11-7 നു ലീഡ് ചെയ്ത സൈന മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ച് മലേഷ്യന്‍ താരത്തെ നിഷ്പ്രഭമാക്കുകയായിരുന്നു.

ഇന്ത്യയുടെ സായ് പ്രണീതും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. 21-15, 18-21, 21-13 എന്ന സ്കോറിനു ചൈനയുടെ ഹുവാംഗ് യൂസിയാംഗിനെ ആണ് പ്രണീത് തകര്‍ത്തത്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ശ്രീകാന്ത് കിഡംബിയാണ് പ്രണീതിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement