സൈനയ്ക്ക് മുന്നില്‍ മരിന്‍ വീണു, ജയം നേരിട്ടുള്ള ഗെയിമുകളില്‍

- Advertisement -

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടിലെ സൂപ്പര്‍ പോരാട്ടത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ സൈന നെഹ്‍വാല്‍. സ്പെയിനിന്റെ കരോളിന മരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍ 22-20, 21-18.

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ ലീഡ് നേടുവാന്‍ സൈനയ്ക്കായെങ്കിലും 6-6നു മരിന്‍ ഒപ്പം പിടിച്ചു. ഇടവേളയ്ക്ക് 11-9ന്റെ ലീഡ് നേടിയ സൈനയെ വിടാതെ പിന്തുടരുകയായിരുന്നു മരിന്‍. സൈന ലീഡ് നേടുന്നതും ഒപ്പം എത്തുകയായിരുന്നു സ്പെയിനിന്റെ ഒളിമ്പിക്സ് സ്വര്‍ണ്ണമ മെഡല്‍ ജേതാവ്. 14 പോയിന്റ് മുതല്‍ 18 പോയിന്റ് വരെ ആദ്യം സൈന ലീഡ് നേടിയെങ്കിലും മരിന്‍ ഒപ്പം പിടിക്കുകയായിരുന്നു ആദ്യ ഗെയിമില്‍. പിന്നീട് 19-18നു മരിന്‍ ലീഡ് നേടിയെങ്കിലും മികച്ച തിരിച്ചുവരവ് നടത്തിയ സൈന 20-19നു ഒരു ഗെയിം പോയിന്റുകള്‍ സ്വന്തമാക്കി. ഗെയിം പോയിന്റ് രക്ഷപ്പെടുത്തിയ മരിന്‍ എന്നാല്‍ 22-20നു സൈനയോട് ആദ്യ ഗെയിം അടിയറവു പറഞ്ഞു.

രണ്ടാം ഗെയിമിന്റെ തുടക്കം മുതല്‍ ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നുവെങ്കിലും ഇടവേള സമയത്ത് സൈനയ്ക്ക് 11-8നു ലീഡ് ഉണ്ടായിരുന്നു. ഇടവേളയ്ക്ക് ശേഷം കൂടുതല്‍ കരുത്തോടെ ഇറങ്ങിയ സൈന 19-14ന്റെ ലീഡ് സ്വന്തമാക്കി. എന്നാല്‍ തുടരെ മൂന്ന് പോയിന്റുകള്‍ നേടി മരിന്‍ മത്സരത്തിലേക്ക് തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചു. രണ്ടാം ഗെയിമില്‍ മൂന്ന് മാച്ച് പോയിന്റുകള്‍ സൈനയ്ക്ക് ലഭിച്ചിരുന്നു. ഒരു മാച്ച് പോയിന്റ് രക്ഷിക്കാന്‍ മരിനു ആയെങ്കിലും രണ്ടാം ഗെയിമും മത്സരവും സൈന 21-18നു സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement