
പിവി സിന്ധുവിനു പിന്നാലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയം നേടി സൈന നെഹ്‍വാലും. സ്കോട്ലാന്ഡിന്റെ കിര്‍സ്റ്റി ഗില്‍മോറിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തി സെമി സ്ഥാനവും മെഡലും സൈന ഉറപ്പിക്കുകയായിരുന്നു. സ്കോര്‍ 21-19, 18-19, 21-15.
The legend is back to where she belongs. Saina Nehwal beats Gilmour 21-19, 18-21, 21-15
Enters #2017BWC SEMIS
🇮🇳 assured of another medal pic.twitter.com/zi1smr6ph3
— BAI Media (@BAI_Media) August 25, 2017
ആദ്യ ഗെയിമില്‍ ലീഡ് ആദ്യം നേടിയത് സൈനയാണെങ്കിലും തുടരെ 6 പോയിന്റുകള്‍ സ്വന്തമാക്കി സ്കോട്ലാന്ഡ് താരം ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-8 നു ലീഡ് കരസ്ഥമാക്കി. പിന്നീട് ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട മത്സരത്തില്‍ ആദ്യ ഗെയിം 21-19 എന്ന സ്കോറിനു സൈന സ്വന്തമാക്കി. ഗെയിമില്‍ ആദ്യം 18 പോയിന്റ് നേടിയത് ഗില്‍മോര്‍ ആയിരുന്നുവെങ്കിലും പിന്നീട് ലീഡ് സൈന നേടി. ഏറെ വൈകാതെ ഗെയിമും.
രണ്ടാം ഗെയിമിലും ഇരു താരങ്ങളും മികച്ച പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ലീഡ് നില മാറി മറിഞ്ഞു. രണ്ടാം ഗെയിമിലും ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്കോട്ട്ലാന്‍ഡ് താരത്തിനായിരുന്നു ലീഡ് (11-9). ഇടവേളയ്ക്ക് ശേഷം സൈനയെക്കാള്‍ മികച്ച് നിന്ന ഗില്‍മോര്‍ 19-14 എന്ന ലീഡ് നേടിയെങ്കിലും സൈന അത് കുറച്ചു കൊണ്ടുവന്നു. എന്നാലും അധികം വൈകാതെ രണ്ടാം ഗെയിം സ്കോട്ലാന്ഡ് താരം 21-18നു സ്വന്തമാക്കി.
നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ സൈന നെഹ്വാല് ലീഡ് സ്വന്തമാക്കി. 5-0നു ലീഡ് നേടിയ സൈനയ്ക്കായിരുന്നു മൂന്നാം ഗെയിമിന്റെ ഇടവേളയില്‍ ലീഡ്. വ്യക്തമായ ആധിപത്യത്തോടു കൂടി 2015ലെ രണ്ടാം സ്ഥാനക്കാരിയായ ഇന്ത്യന്‍ താരം 11-5 എന്ന നിലയിലാണ് ഇടവേളയ്ക്ക് പിരിഞ്ഞത്.
ഇടവേളയ്ക്ക് ശേഷം തുടരെ പോയിന്റുകള്‍ നേടി ഗില്‍മോര്‍ സൈനയുടെ ലീഡ് കുറച്ചു കൊണ്ടുവന്നുവെങ്കിലും തന്റെ അനുഭവസമ്പത്തിന്റെ മികവ് കൊണ്ട് സൈന ലീഡുയര്ത്തിക്കൊണ്ട് മുന്നേറി. ഏറെ ചെറുത്ത് നില്പില്ലാതെ മൂന്നാം ഗെയിമും മത്സരവും സൈന 21-15 എന്ന സ്കോറിനു സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ കരോളിന മറിനെ നസോമി ഒക്കുറ 21-18, 14-12, 21-15 എന്ന സ്കോറിനു പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial