കോവിഡ് പോസിറ്റീവ് ആയി, സായി പ്രണീത് ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറി

Saipraneeth

കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറി സായി പ്രണീത്. ധ്രുവ് റാവത്തും പിന്മാറി. ഡല്‍ഹിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇരുവരും കോവിഡ് പോസിറ്റീവ് ആയത്.

ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ഈ പിന്മാറ്റം. ഇരു താരങ്ങളും ഫാള്‍സ് പോസിറ്റീവ് ആണോയെന്ന് അറിയുവാന്‍ റീടെസ്റ്റുകള്‍ക്ക് വിധേയരായി എന്നാണ് ലഭിയ്ക്കുന്ന വിവരം.

നേരത്തെ ഇംഗ്ലണ്ട് സ്ക്വാഡും ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറിയുന്നു. രണ്ട് താരങ്ങ്‍ പോസിറ്റീവ് ആയതോടെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഈ തീരുമാനം.

Previous articleവാസ്കസിന്റെ മാജിക്ക്, ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ ഒന്നാമത്
Next articleകേരള നമ്പർ വൺ!! ഹൈദരബാദിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിന്റെ തലപ്പത്ത്