തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം സായി പ്രണീതിനു

ആവേശകരമായ പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ മറികടന്ന് സായി പ്രണീതിനു തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 17-21, 21-18, 21-19 നു ആണ് പ്രണീത് കിരീടം ചൂടിയത്. ആദ്യ ഗെയിമില്‍ 17-21 നു പിറകില്‍ പോയ പ്രണീത് രണ്ടാം ഗെയിം 21-18 എന്ന സ്കോറിനു വിജയിക്കുകകയായിരുന്നു. നിര്‍ണ്ണായകമായ അവസാന ഗെയിമില്‍ ഇന്തോനേഷ്യന്‍ താരം 7-2 ന്റെ ആദ്യ ലീഡ് നേടി. എന്നാല്‍ ഗെയിമിന്റെ ഇടവേള സമയത്ത് ലീഡ് 10-11 ആയി കുറയ്ക്കാന്‍ പ്രണീതിനായി. തുടര്‍ന്ന് ഇരുവരും ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തില്‍ പ്രണീത് മെല്ലേ ലീഡ് നേടുന്നതാണ് കണ്ടത്. ലീഡ് 16-14ല്‍ എത്തിച്ച പ്രണീതിനെ ജോനാഥന്‍ ക്രിസ്റ്റി പതിയെ ലീഡ് കുറച്ച് കൊണ്ടുവന്നു. 17-17 ല്‍ ഒപ്പമെത്തിയ ക്രിസ്റ്റയെ കാഴ്ചക്കാരനാക്കി രണ്ട് പോയിന്റുകള്‍ അടിപ്പിച്ച് നേടി പ്രണീത് 19-17 നു ലീഡ് സ്വന്തമാക്കി. എന്നാല്‍ ക്രിസ്റ്റി തിരിച്ച് പോയിന്റുകള്‍ ഒപ്പത്തിനെത്തിച്ചു മത്സരം ആവേശകരമാക്കി. തനിക്ക് ലഭിച്ച ആദ്യ മാച്ച് പോയിന്റ് തന്നെ കിരീടമാക്കി മാറ്റുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial