പൊരുതി നോക്കി സായി പ്രണീത്, അഞ്ചാം റാങ്കുകാരനോട് തോല്‍വി

- Advertisement -

ലോക അഞ്ചാം റാങ്കുകാരന്‍ ദക്ഷിണകൊറിയയുടം സോണ്‍ വാന്‍ ഹോയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങി സായി പ്രണീത്. ഇന്ന് നടന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ മത്സരത്തിലെ ആദ്യ റൗണ്ടില്‍ ആണ് ഇന്ത്യന്‍ താരത്തിനു പരാജയം വഴങ്ങേണ്ടി വന്നത്. ആദ്യ ഗെയിം 21-13 സ്വന്തമാക്കിയ ശേഷം പ്രണീത് മത്സരത്തില്‍ നിറം മങ്ങിപ്പോകുകയായിരുന്നു. സ്കോര്‍ : 21-13, 15-21, 11-21.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement