ഇന്ത്യന്‍ പോരാട്ടത്തില്‍ ജയം നേടി സായി പ്രണീത്, പരാജയപ്പെടുത്തിയത് പ്രണോയ്‍യെ

- Advertisement -

ഇന്ത്യന്‍ താരങ്ങള്‍ തമ്മിലേറ്റുമുട്ടിയ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ വിജയം കൊയ്ത് സായി പ്രണീത്. എച്ച് എസ് പ്രണോയ്ക്കെതിരെ നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണീതിന്റെ വിജയം. 21-19, 21-19 എന്ന സ്കോറിനു 52 മിനുട്ടിലാണ് പ്രണീത് തന്റെ വിജയം നേടി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. പ്രീക്വാര്‍ട്ടറില്‍ ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് ആണ് പ്രണീതിന്റെ എതിരാളി.

അതേ സമയം വനിത ഡബിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പൂര്‍വിഷ എസ് റാം-മേഘന ജക്കുംപുടി കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 57 മിനുട്ടില്‍ ആണ് ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി. ആദ്യ ഗെയിം നേടിയ ശേഷമാണ് ടീം തോല്‍വിയേറ്റു വാങ്ങിയത്. 21-18, 12-21, 12-21 എന്ന സ്കോറിനാണ് തോല്‍വി.

Advertisement