പ്രീക്വാര്‍ട്ടര്‍ കടക്കാതെ അജയ് ജയറാമും, സായി പ്രണീതും

അജയ് ജയറാമും, സായി പ്രണീതും തങ്ങളുടെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ജയം നേടാനാകാതെ മടങ്ങിയപ്പോള്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ സാന്നിധ്യം മൂന്നായി ചുരുങ്ങി. പിവി സിന്ധു, സൈന നെഹ്വാല്, ശ്രീകാന്ത് കിഡംബി എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.
അജയ് ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനോടാണ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടത്. 21-11, 21-10 എന്ന നിലയില്‍ രണ്ട് വട്ടം ലോക് ചാമ്പ്യനും നിലവിലെ ഒളിമ്പിക് ജേതാവുമായ ചെന്‍ ലോംഗ് 41 മിനുട്ടിലാണ് അജയ് ജയറാമിനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താക്കിയത്. സായി പ്രണീത് ലോക നാലാം നമ്പര്‍ താരം ചൗ ടിയന് ചെന്നിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് അടിയറവ് പറഞ്ഞത്. 21-19 എന്ന നിലയില്‍ ആദ്യ ഗെയിം പ്രണീത് നേടിയെങ്കിലും, പിന്നീടുള്ള രണ്ട് ഗെയിമിലും അനായാസം ചൗ ടിയന് വിജയം സ്വന്തമാക്കി. സ്കോര്‍ : 19-21, 21-10, 21-12
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial