സായി പ്രണീതിന് അനായാസ ജയം, കശ്യപിനും സൈനയ്ക്കും ആദ്യ റൗണ്ടില്‍ പുറത്ത്

സ്വിസ്സ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ സായി പ്രണീതിന് മികച്ച വിജയം. അതേ സമയം ബാഡ്മിന്റണ്‍ ദമ്പതികളായ പാരുപ്പള്ളി കശ്യപും സൈന നെഹ്‍വാലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇന്ന് പ്രണീത് ഇസ്രായേലിന്റെ മിഷ സില്‍ബെര്‍മാനെ 21-11, 21-14 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയപ്പെടുത്തിയത്.

സൈന തായ്‍ലാന്‍ഡിന്റെ ഫിറ്റായപോണ്‍ ചൈവാനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് അടിയറവ് പറഞ്ഞത്. 58 മിനുട്ട് നീണ്ട മത്സരത്തില്‍ 16-21, 21-17, 21-23 എന്ന സ്കോറിനായിരുന്നു സൈനയുടെ തോല്‍വി.

കശ്യപ് നേരിട്ടുള്ള ഗെയിമുകളില്‍ സ്പെയിനിന്റെ പാബ്ലോ അബിയാനോട് പരാജയം ഏറ്റുവാങ്ങി. സ്കോര്‍: 15-21, 10-21.