റഷ്യയിലും ഇന്ത്യന്‍ മുന്നേറ്റം

റഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ 2017ലും ഇന്ത്യയുടെ യുവതാരങ്ങളുടെ മുന്നേറ്റം. 5 ഇന്ത്യന്‍ താരങ്ങള്‍ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ റഷ്യയില്‍ ഇന്ത്യന്‍ താരങ്ങള്‍ സെമിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. പുരുഷ സിംഗിള്‍സില്‍ രാഹുല്‍ യാദവ് ചിറ്റബോയിനയും ‍ഡബിള്‍സില്‍ അര്‍ജ്ജുന്‍ എംആര്‍ – രാമചന്ദ്ര ശ്ലോക് സഖ്യമാണ് സെമിയിലേക്ക് യോഗ്യത നേടിയത്.

സെമിയില്‍ രണ്ടാം സീഡ് വ്ലാഡിമിര്‍ മല്‍കോവ് ആണ് രാഹുല്‍ യാദവിന്റെ എതിരാളി. മാല്‍ക്കോവിനോട് തോറ്റാണ് ഇന്ത്യയുടെ തന്നെ ആനന്ദ് പവാര്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്. നാല് ഗെയിം നീണ്ട മത്സരത്തില്‍ 4-11, 11-7, 8-11, 3-11 എന്ന സ്കോറിനാണ് ആനന്ദ് പരാജയപ്പെട്ടത്. ഡബിള്‍സ് സഖ്യത്തിനു ടോപ് സീഡുകളാണ് സെമിയിലെ എതിരാളികള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈ വർഷമെങ്കിലും കണ്ണൂർ കാസർഗോഡ് മേഖലയിൽ പുതിയ സെവൻസ് ടീം വരുമോ!!
Next articleഫൈനല്‍ പോരാട്ടത്തിനൊരുങ്ങി ബെല്‍ജിയവും ജര്‍മ്മനിയും