ആദ്യം പിഴച്ചു, പിന്നെ ജയിച്ച് കയറി സിന്ധു

- Advertisement -

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018ല്‍ മികച്ച ജയം സ്വന്തമാക്കി പിവി സിന്ധു. ആദ്യ ഗെയിമില്‍ ബഹുഭൂരിഭാഗവും ലീഡ് ചെയ്ത ശേഷം ഗെയിം കൈവിട്ടുവെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമും ജയിച്ച് സിന്ധും ആദ്യ റൗണ്ട് ജയം സ്വന്തമാക്കി. തായ്‍ലാന്‍ഡിന്റെ പോണ്‍പാവി ചോചുവോംഗിനെയാണ് സിന്ധു 20-22, 21-17, 21-9 നു പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിമില്‍ ഒരു ഘടത്തില്‍ 13-9നു ലീഡ് ചെയ്ത സിന്ധുവിനെ തായ്‍ലാന്‍ഡ് താരം 15-15നു പൂട്ടുകയും പിന്നീട് ഗെയിം പോയിന്റിലേക്ക് കുതിക്കുകയും ചെയ്തു. ഒരു പോയിന്റ് സിന്ധു രക്ഷിച്ചെങ്കിലും ആദ്യ ഗെയിം 22-20നു ചോചുവോംഗ് നേടി. രണ്ടും മൂന്നും ഗെയിമില്‍ മികച്ച തിരിച്ചുവരവാണ് സിന്ധു നടത്തിയത്. രണ്ടാം ഗെയിമില്‍ തായ്‍ലാന്‍ഡ് താരം പൊരുതിയെങ്കിലും മൂന്നാം ഗെയിമില്‍ താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിന്ധു നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement