20220814 034242

പരിക്ക് കാരണം ലോക ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധു കളിക്കില്ല

വരുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു കളിക്കില്ല. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ താരത്തിന് അവിടെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഇടയിൽ കാലിനു പരിക്കേറ്റിരുന്നു.

ഇതിനെ തുടർന്ന് ആണ് താരത്തിന് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കാതെ വരിക. ലോക ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും 2 വീതം വെള്ളി, വെങ്കല മെഡലുകൾ നേടിയ സിന്ധുവിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്.

Story highlight : PV Sindhu to miss out Badminton world championship.

Exit mobile version