കടന്ന് കൂടി സിന്ധു, കശ്യപിന് ആദ്യ റൗണ്ടില്‍ പരാജയം, പുരുഷ ഡബിള്‍സില്‍ വിജയം

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ട് കടന്ന് കൂടി പിവി സിന്ധു. ആദ്യ റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും സിന്ധുവിന് വിജയം ആധികാരികമായിരുന്നില്ല. ലോക 16ാം നമ്പര്‍ താരം ഗ്രിഗോറിയ തുന്‍ജുംഗിനോട് 22-20, 21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. പ്രീക്വാര്‍ട്ടറില്‍ ലോക 19ാം നമ്പര്‍ താരം ആന്‍ സെ യംഗിനോടാണ് സിന്ധുവിന്റെ മത്സരം. അതേ സമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് 13-21, 12-21 എന്ന സ്കോറിന് ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി.

പുരുഷ ഡബിള്‍സില്‍ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് കൊറിയന്‍ താരങ്ങളായ ലോക 26ാം റാങ്ക് താരങ്ങളെ 24-22, 21-11 എന്ന സ്കോറിന് ആദ്യ റൗണ്ടില്‍ കീഴടക്കി.

Previous articleഗാംഗുലിക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ഉയരങ്ങൾ കീഴടക്കുമെന്ന് വി.വി.എസ് ലക്ഷ്മൺ
Next articleഇന്ത്യൻ ഫുട്ബോളിന്റെ റോഡ്മാപ്പ്, ലക്ഷ്യത്തിലേക്കുള്ള വളഞ്ഞ വഴിയോ?!